Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shooting

ഫിലിപ്പീൻസിൽ ഒന്പതാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ വെടിവച്ചുകൊന്നു; ഫേസ്ബുക്കിൽ ലൈവും

 മനില: ഫിലിപ്പീൻസിലെ സ്കൂളിൽ തോക്കുമായി എത്തിയ ഒന്പതാം ക്ലാസുകാരൻ പത്താം ക്ലാസുകാരനെ വധിച്ചശേഷം ജീവനൊടുക്കി. തെക്കൻ തുറമുഖ നഗരമായ സാംബോൻഗായിലെ സ്കൂളിലായിരുന്നു സംഭവം. ഉടുപ്പിൽ ധരിച്ച ക്യാമറ ഉപയോഗിച്ച് വെടിവയ്പിന്‍റെ തത്സമയ സംപ്രേഷണം ഫേസ്ബുക്കിലൂടെ നടത്തുകയും ചെയ്തു.
കൈത്തോക്കും റൈഫിളുമായി സ്കൂളിലെത്തിയ വിദ്യാർഥി ക്ലാസിലെ അധ്യാപകനു നേർക്കാണ് ആദ്യം നിറയൊഴിച്ചത്. ഉന്നം തെറ്റിയതിനെത്തുടർന്ന് മറ്റൊരു ക്ലാസിൽപോയി വെടിവയ്ക്കുകയായിരുന്നു. പിന്നീട് ജീവനൊടുക്കി.
കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍റെ തോക്കുകളാണ് പ്രതി ഉപയോഗിച്ചത്.
മുഹമ്മദ് മയേൽ ജലാനി എന്നാണ് പ്രതിയുടെ പേരെന്ന് റിപ്പോർട്ടുണ്ട്.
വെടിവയ്പു നടത്താനുള്ള കാരണം വ്യക്തമല്ല. പ്രതിയുടെ ചാറ്റ് ഹിസ്റ്ററിയും ഗേമിംഗ് ഹിസ്റ്ററിയും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

Kerala

ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി ഷൂ​ട്ടിം​ഗ് സെ​റ്റി​ലേ​ക്ക്; ഒപ്പം മോഹൻലാൽ

കൊ​ച്ചി: ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ന​ട​ന്‍ മ​മ്മൂ​ട്ടി ഷൂ​ട്ടിം​ഗി​നെ​ത്തും. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഹൈ​ദ്രാ​ബാ​ദ് ഷെ​ഡ്യൂ​ളി​ലാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം പ്രൊ​ഡ്യൂ​സ​ര്‍ ആ​ന്‍റോ ജോ​സ​ഫാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

'പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക വ​രു​ന്നു...​മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ തു​ട​ര്‍​ന്ന് അ​ഭി​ന​യി​ക്കാ​ന്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍. ചെ​റി​യൊ​രു ഇ​ട​വേ​ള​യാ​യി​രു​ന്നു ഇ​ത്ര​യും കാ​ലം എ​ന്നു​മാ​ത്ര​മേ ക​രു​തു​ന്നു​ള്ളൂ. അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന ആ ​ഇ​ട​വേ​ള ലോ​ക​മെ​ങ്ങു​മു​ള്ള​വ​രു​ടെ പ്രാ​ര്‍​ഥ​ന​ക​ളു​ടെ​യും മ​ന​സാ​ന്നി​ധ്യ​ത്തി​ന്‍റെ​യും ബ​ല​ത്തി​ല്‍ അ​തി​ജീ​വി​ച്ചു.

മ​മ്മൂ​ക്ക ഹൈ​ദ്രാ​ബാ​ദ് ഷെ​ഡ്യൂ​ളി​ല്‍ ജോ​യി​ന്‍ ചെ​യ്യും. പ്രാ​ര്‍​ഥ​ന​ക​ളി​ല്‍ കൂ​ട്ടു​വ​ന്ന​വ​ര്‍​ക്കും ഉ​ല​ഞ്ഞ​പ്പോ​ള്‍ തു​ണ​യാ​യ​വ​ര്‍​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യും സ്‌​നേ​ഹ​വും.'- ഇ​താ​ണ് ആ​ന്‍റോ ജോ​സ​ഫി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലു​ള്ള​ത്.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് മ​മ്മൂ​ട്ടി ആ​റു​മാ​സ​ത്തോ​ള​മാ​യി സി​നി​മ​യി​ല്‍ നി​ന്ന് അ​വ​ധി​യെ​ടു​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 19 ന് ​ആ ചി​കി​ത്സ​യ്ക്കു ഫ​ലം ക​ണ്ടു​വെ​ന്ന സ​ന്തോ​ഷ വി​വ​ര​വും ആ​ന്‍റോ ജോ​സ​ഫ് ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്.

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ധി​യെ​ടു​ത്ത് ചി​കി​ത്സ​യ്ക്കു പോ​യ​ത്. പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച മു​ത​ല്‍ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​തും. മ​മ്മൂ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വി​നാ​യി ആ​രാ​ധ​ക​രും കാ​ത്തി​രി​ക്കു​ക​യാ​ണ്.

Movies

ഷൂ​ട്ടിം​ഗി​നി​ടെ ജീ​പ്പ് മ​റി​ഞ്ഞു; ജോ​ജു ജോ​ർ​ജി​ന് പ​രി​ക്ക്

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ജീ​പ്പ് മ​റി​ഞ്ഞ് ന​ട​ൻ ജോ​ജു ജോ​ർ​ജ​ട​ക്കം നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. മൂ​ന്നാ​ര്‍ മ​റ​യൂ​രി​ന് സ​മീ​പം ത​ല​യാ​റി​ൽ വെ​ച്ച് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ട​ൻ ദീ​പ​ക് പ​റ​മ്പോ​ലി​നും പ​രി​ക്കേ​റ്റു.

ഷാ​ജി കൈ​ലാ​സി​ന്‍റെ പു​തി​യ സി​നി​മ​യാ​യ വ​ര​വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ മൂ​ന്നാ​ർ ടാ​റ്റാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് തി​രി​കെ വ​രു​മ്പോ​ൾ ത​ല​യാ​റി​ന് സ​മീ​പം ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up